When the world asks who the greatest bodybuilder of all time is, there is only one answer: Ronnie Coleman. This is the story of a man who rewrote the history of bodybuilding with mountains of muscle and superhuman strength.
Born in Louisiana in 1964, Ronnie was a brilliant student who earned a degree in accounting. However, destiny didn't have a desk job waiting for him in the world of finance; instead, it led him to the police uniform. While patrolling the streets as an officer for the Arlington Police Department in Texas, he remained unaware of the athlete sleeping within him. It was a simple offer for a free gym membership at Metroflex Gym that changed everything. That single moment altered the course of history forever.
In 1998, Ronnie began his journey by shocking the Mr. Olympia stage. He claimed the crown by defeating the reigning legends of the time. What followed was an eight-year reign of absolute dominance. Year after year, he pushed his body to new extremes. When he stepped onto the stage with a level of muscularity the world had never seen before, the audience watched in disbelief and awe. Whether he was deadlifting 800 pounds or leg-pressing over a ton, he would shout his famous catchphrase: "Light weight, baby!" It wasn't just a saying; it was proof of how much he truly loved the grind of hard work.
But those victories came at a heavy price. Lifting impossible weights took a severe toll on his body. Suffering from chronic back and hip injuries, he underwent more than a dozen surgeries. Although he spends a large part of his life today in a wheelchair, Ronnie has never let his spirit break. Instead of grieving over his condition, he speaks with immense pride about his eight titles and those legendary workouts. Ronnie Coleman, the legend, taught the world that true strength isn't just about muscles—it’s about a mind that refuses to ever give up.
***
ദ കിംഗ്: റോണി കോൾമാൻ എന്ന കരുത്തിന്റെ ഇതിഹാസം
ലോകം കണ്ട ഏറ്റവും വലിയ ബോഡിബിൽഡർ ആരാണെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ – റോണി കോൾമാൻ. പർവ്വതം പോലെ ഉറച്ച പേശികളും അമാനുഷികമായ കരുത്തും കൊണ്ട് ബോഡിബിൽഡിംഗിന്റെ ചരിത്രം തിരുത്തിക്കുറിച്ച ഒരു മനുഷ്യന്റെ കഥയാണിത്.
1964-ൽ ലൂസിയാനയിലാണ് റോണി ജനിച്ചത്. പഠനത്തിൽ മിടുക്കനായിരുന്ന അദ്ദേഹം അക്കൗണ്ടിംഗിൽ ബിരുദം നേടി. എന്നാൽ ആ അക്കൗണ്ടന്റ് ജോലി അദ്ദേഹത്തെ കാത്തിരുന്നത് ബോഡിബിൽഡിംഗിന്റെ ലോകത്തേക്കല്ല, മറിച്ച് പോലീസ് യൂണിഫോമിലേക്കായിരുന്നു. ടെക്സസിലെ ആർലിംഗ്ടൺ പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ചേർന്ന് പട്രോളിംഗ് നടത്തുന്ന സമയത്തും തന്റെ ഉള്ളിലെ കായികതാരത്തെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നില്ല. ഒരിക്കൽ, ഒരു സൗജന്യ ജിം മെമ്പർഷിപ്പിന് വേണ്ടിയാണ് അദ്ദേഹം മെട്രോഫ്ലെക്സ് ജിമ്മിലെത്തുന്നത്. ആ ഒരു നിമിഷമാണ് ചരിത്രത്തെ മാറ്റിമറിച്ചത്.
1998-ൽ മിസ്റ്റർ ഒളിമ്പിയ വേദിയെ ഞെട്ടിച്ചുകൊണ്ടാണ് റോണി തന്റെ പ്രയാണം തുടങ്ങിയത്. അന്നത്തെ പ്രഗത്ഭരെ പിന്നിലാക്കി അദ്ദേഹം ആ കിരീടം ചൂടി. പിന്നീട് അങ്ങോട്ട് എട്ടു വർഷം നീണ്ടുനിന്ന ഒരു അശ്വമേധമായിരുന്നു. ഓരോ വർഷവും അദ്ദേഹം തന്റെ ശരീരം കൂടുതൽ വലുതാക്കി. ലോകം അന്നുവരെ കാണാത്തത്ര വലിപ്പമുള്ള പേശികളുമായി അദ്ദേഹം വേദിയിൽ വരുമ്പോൾ കാണികൾ വിശ്വസിക്കാനാവാതെ വിസ്മയിച്ചു. 800 പൗണ്ട് ഭാരം ഡെഡ്‌ലിഫ്റ്റ് ചെയ്യുമ്പോഴും, ടൺ കണക്കിന് ഭാരം കാലുകൾ കൊണ്ട് ഉയർത്തുമ്പോഴും അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു: "ലൈറ്റ് വെയ്റ്റ് ബേബി...!" അതൊരു വെറും വാക്കായിരുന്നില്ല, തന്റെ കഠിനാധ്വാനത്തെ അദ്ദേഹം എത്രമാത്രം പ്രണയിച്ചിരുന്നു എന്നതിന്റെ തെളിവായിരുന്നു.
എന്നാൽ ആ വിജയങ്ങൾക്കൊരു മറുപുറമുണ്ടായിരുന്നു. അസാധ്യമായ ഭാരങ്ങൾ ഉയർത്തിയത് അദ്ദേഹത്തിന്റെ ശരീരത്തിൽ കടുത്ത പരിക്കുകൾ ഏൽപ്പിച്ചു. നട്ടെല്ലിനും ഇടുപ്പിനും പരിക്കേറ്റ് നിരവധി ശസ്ത്രക്രിയകൾക്ക് അദ്ദേഹം വിധേയനായി. തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം ഇന്ന് ചക്രക്കസേരയിലാണെങ്കിലും, റോണി ഇന്നും തളർന്നിട്ടില്ല. തന്റെ ദുരവസ്ഥയിൽ സങ്കടപ്പെടുന്നതിന് പകരം, താൻ നേടിയ എട്ടു കിരീടങ്ങളെക്കുറിച്ചും ആ കഠിനമായ വർക്കൗട്ടുകളെക്കുറിച്ചും അദ്ദേഹം ഇന്നും അഭിമാനത്തോടെ സംസാരിക്കുന്നു. കരുത്ത് എന്നാൽ വെറും പേശികൾ മാത്രമല്ല, അത് ഒരിക്കലും തോൽക്കാത്ത മനസ്സുകൂടിയാണെന്ന് റോണി കോൾമാൻ എന്ന ഇതിഹാസം ലോകത്തെ പഠിപ്പിച്ചു.
